Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electoral Rolls

ലേ​ഖ​നം മാ​ത്രം പോ​ര! ശ​ശി ത​രൂ​രി​ന് ഖാ​ർ​ഗെ​യു​ടെ പ​രി​ഹാ​സം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​രി​ന് നേ​രെ ല​ളി​ത​മാ​യ പ​രി​ഹാ​സ​വു​മാ​യി പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ഒ​ക്ടോ​ബ​ർ ര​ണ്ട് ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ റാ​ലി ന​ട​ത്ത​ണ​മെ​ന്ന് ത​രൂ​ർ നി​ർ​ദേ​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ പ്ര​തി​ക​ര​ണം. "നി​ങ്ങ​ൾ ഈ ​റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​ണം, പി​ന്നീ​ട് പ​ത്ര​ങ്ങ​ളി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യാ​ൽ മാ​ത്രം പോ​ര" എ​ന്നാ​യി​രു​ന്നു ഖാ​ർ​ഗെ പു​ഞ്ചി​രി​യോ​ടെ പ​റ​ഞ്ഞ​ത്. ഇ​തി​ന് ത​രൂ​ർ ചി​രി​ച്ചു​കൊ​ണ്ട് ത​ല​യാ​ട്ടി സ​മ്മ​തം മൂ​ളി.

മു​മ്പ് പാ​ർ​ട്ടി നി​ല​പാ​ടു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​തി​ക​രി​ച്ച​തി​ലൂ​ടെ​യും 'വം​ശ​പാ​ര​മ്പ​ര്യ രാ​ഷ്ട്രീ​യ​ത്തെ' കു​റി​ച്ച് ലേ​ഖ​ന​മെ​ഴു​തി​യ​തി​ലൂ​ടെ​യും ത​രൂ​ർ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ അ​തൃ​പ്തി​ക്ക് പാ​ത്ര​മാ​യി​രു​ന്നു. കൂ​ടാ​തെ യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും ല​ളി​ത​മാ​യ ത​മാ​ശ​ക​ൾ പ​ങ്കു​വെ​ച്ചു. വോ​ട്ട് മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് മു​ൻ​പ് താ​ൻ പ​റ​ഞ്ഞ​പ്പോ​ൾ സം​ശ​യി​ച്ച​വ​ർ ഇ​ന്ന് അ​ത് വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ പോ​ലും അ​ത് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

 

Latest News

Corehub Up